Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Movie

പ്ര​ഭാ​സ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​നി​ടെ പ്രാ​ണി​യു​ടെ ക​ടി​യേ​റ്റ ന​ട​ൻ രാ​ജേ​ഷ് ശ​ര്‍​മ​യു​ടെ നി​ല ഗു​രു​ത​രം

പ്ര​ഭാ​സ് നാ​യ​ക​നാ​യെ​ത്തു​ന്ന പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ​പ്രാ​ണി​യു​ടെ ക​ടി​യേ​റ്റ ന​ട​ൻ രാ​ജേ​ഷ് ശ​ര്‍​മ​യു​ടെ നി​ല ഗു​രു​ത​രം.

ഹൈ​ദ​രാ​ബാ​ദി​ലെ റാ​മോ​ജി ഫി​ലിം സി​റ്റി​യി​ൽ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. നി​ല​വി​ൽ അ​ദ്ദേ​ഹ​ത്തെ കോ​ൽ​ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ന​ടി സു​ദീ​പാ ചാ​റ്റ​ർ​ജി​യാ​ണ് രാ​ജേ​ഷ് ശ​ർ​മ​യു​ടെ കു​ടും​ബ​ത്തി​ന് വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ അ​പ​ക​ട​ത്തെ കു​റി​ച്ചും ആ​രോ​ഗ്യ​നി​ല​യെ കു​റി​ച്ചും പ്ര​സ്താ​വ​ന പു​റ​ത്തു​വി​ട്ട​ത്.

ഏ​ത് പ്രാ​ണി​യാ​ണ് രാ​ജേ​ഷ് ശ​ർ​മ​യെ ക​ടി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും പ്രാ​ണി​യോ അ​ല്ലെ​ങ്കി​ൽ വി​ഷ​മു​ള്ള ചി​ല​ന്തി​യോ ആ​ണ് അ​ദ്ദേ​ഹ​ത്തെ ക​ടി​ച്ച​തെ​ന്നാ​ണ് അ​നു​മാ​നം. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ല​തു​കാ​ലി​ൽ ക​ടു​ത്ത വേ​ദ​ന​യും വീ​ക്ക​വും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യി.

ഷൂ​ട്ടിം​ഗ് അ​വ​സാ​നി​ച്ച ശേ​ഷം ടെ​ക്‌​നീ​ഷ്യ​ന്മാ​രു​മാ​യി സം​സാ​രി​ക്ക​വെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്താ​യി​രു​ന്നു അ​ദ്ദേ​ഹം നി​ന്നി​രു​ന്ന​ത്. ആ​ദ്യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​തി​രു​ന്ന അ​ദ്ദേ​ഹം പ്രാ​ഥ​മി​ക ചി​കി​ത്സ എ​ടു​ക്കാ​തി​രു​ന്ന​താ​ണ് കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​ക്കി​യ​ത്. ക​ടി​യേ​റ്റ് ആ​റു​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത്. വ​ല​തു കാ​ലി​നാ​ണ് അ​തി​ഭ​യ​ങ്ക​ര​മാ​യ വേ​ദ​ന​യു​ണ്ടാ​യ​ത്.

ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​ക്കൊ​ണ്ടി​രു​ന്നി​ട്ടും അ​ദ്ദേ​ഹം കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് വി​മാ​നം ക​യ​റി. യാ​ത്ര​യ്ക്കി​ടെ അ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത പ​നി ബാ​ധി​ക്കു​ക​യും, കൂ​ടു​ത​ൽ അ​സ്വ​സ്ഥ​നാ​കാ​ൻ തു​ട​ങ്ങു​ക​യും, ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​കു​ക​യും ചെ​യ്തു. പി​റ്റേ​ന്ന് അ​ദ്ദേ​ഹ​ത്തെ ധാ​ക്കു​റി​യ​യി​ലെ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ  പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ഒ​രു ദി​വ​സ​ത്തി​ലേ​റെ​യാ​യി​ട്ടും ക​ടു​ത്ത പ​നി​യും ശ്വാ​സം​മു​ട്ട​ലും തു​ട​രു​ക​യാ​ണ്.

അ​ണു​ബാ​ധ കാ​ൽ​വി​ര​ലു​ക​ളി​ൽ നി​ന്ന് കാ​ൽ​മു​ട്ടു​വ​രെ വ്യാ​പി​ച്ചി​ട്ടു​ണ്ട്. ബാ​ധി​ച്ച ഭാ​ഗ​ത്ത് വ​ലി​യ കു​മി​ള​ക​ളും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്നു. ഡോ. ​അ​വി​ജി​ത് ഭ​ട്ടാ​ചാ​ര്യ​യു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ ഒ​രു വ്യ​ക്ത​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്താ​ൻ ഇ​നി​യും സ​മ​യ​മാ​യി​ട്ടി​ല്ല.

രാ​ജേ​ഷ് സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഇ​പ്പോ​ഴും അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും​കു​റി​പ്പി​ൽ പ​റ​യു​ന്നു. സ​ങ്കീ​ർ​ണ്ണ​ത​ക​ൾ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​മെ​ന്നും, അ​ത് ശ്വാ​സ​കോ​ശ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി​യാ​ൽ ജീ​വ​ന് ഭീ​ഷ​ണി​യാ​യേ​ക്കാ​മെ​ന്നും ആ​ശ​ങ്ക​യു​ള്ള​തി​നാ​ൽ ഡോ​ക്ട​ർ​മാ​ർ അ​ദ്ദേ​ഹ​ത്തെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

Kerala

"മ​ക​ൻ' തി​രി​ച്ചു​വ​ന്നാ​ൽ അ​മ്മ​യി​ൽ എ​ന്തു സം​ഭ​വി​ക്കും? ച​ർ​ച്ച മു​റു​കു​ന്നു

കോ​ട്ട​യം: സി​നി​മാ​ലോ​കം അ​ട​ക്കി വാ​ഴു​ന്ന​തി​നി​ടെ ഇ​ടി​ത്തീ പോ​ലെ വ​ന്നു വീ​ണ കേ​സി​ൽ ക​ട​പു​ഴ​കി വീ​ണ വ​ൻ​മ​ര​മാ​ണ് ദി​ലീ​പ് എ​ന്ന ജ​ന​പ്രി​യ നാ​യ​ക​ൻ. ന​ട​ൻ എ​ന്ന​തി​നേ​ക്കാ​ൾ നി​ർ​മാ​ണം, തി​യ​റ്റ​ർ, വി​ത​ര​ണം, സി​നി​മാ സം​ഘ​ട​ന തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളെ​ല്ലാം​ത​ന്നെ ദി​ലീ​പ് എ​ന്ന താ​ര​രാ​ജാ​വി​ന്‍റെ ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്നു. സൂ​പ്പ​ർ താ​ര​ങ്ങ​ൾ പോ​ലും ദി​ലീ​പി​ന്‍റെ നി​ഴ​ലി​ലാ​യ കാ​ലം.
ഇ​ങ്ങ​നെ സി​നി​മ​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പി​ടി​മു​റു​ക്കി​യി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​മു​ഖ ന​ടി​ക്കെ​തി​രേ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തും ദി​ലീ​പ് ആ​രോ​പ​ണ വ​ല​യ​ത്തി​ൽ കു​രു​ങ്ങു​ന്ന​തും.

അ​മ്മ​യു​ടെ മ​ക്ക​ൾ

ന​ടി​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ സി​നി​മാ​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന ന​ടി മ​ഞ്ജു​വാ​ര്യ​രാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ ഒ​രു ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത്. ഇ​തു ക​ത്തി​പ്പി​ടി​ച്ച​തോ​ടെ വൈ​കാ​തെ ആ​ക്ര​മ​ണം ക്വ​ട്ടേ​ഷ​ൻ ആ​യി​രു​ന്നെ​ന്നും പി​ന്നി​ൽ ദി​ലീ​പ് ആ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ണ്ടു പേ​രും അ​മ്മ​യു​ടെ മ​ക്ക​ൾ ആ​ണെ​ന്ന​താ​യി​രു​ന്നു താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. സി​നി​മ​യി​ലെ ചി​ല യു​വ​താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​ലീ​പി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ എ​ടു​ത്തി​രു​ന്നു. മു​തി​ർ​ന്ന താ​ര​ങ്ങ​ൾ പോ​ലും അ​റ​ച്ചു​നി​ന്ന ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഇ​വ​ർ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, വൈ​കാ​തെ കേ​സി​ൽ ദി​ലീ​പ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തോ​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നു ദി​ലീ​പി​നെ പു​റ​ത്താ​ക്കാ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​യി.

മങ്ങിയ പ്രതാപം

സി​നി​മ​യി​ലെ സ്ത്രീ​ക​ളെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ പി​ന്തു​ണ​യ്ക്കാ​നു​മാ​യി അ​മ്മ​യ്ക്കു പു​റ​ത്ത് വി​മ​ൺ ഇ​നി സി​നി​മ ക​ള​ക്ടീ​വ് എ​ന്ന സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് 90 ദി​വ​സ​ത്തോ​ള​മാ​ണ് ദി​ലീ​പ് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. ഇ​തോ​ടെ ദി​ലീ​പ് ക​രാ​റാ​യി​രു​ന്ന പ​ല പ്രോ​ജ​ക്ടു​ക​ളും മു​ട​ങ്ങി. സി​നി​മ​രം​ഗ​ത്തു​ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ദി​ലീ​പി​ന്‍റെ അ​റ​സ്റ്റും ജ​യി​ൽ​വാ​സ​വും സൃ​ഷ്ടി​ച്ച​ത്. ജാ​മ്യം കി​ട്ടി പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും കേ​സി​ന്‍റെ വി​ചാ​ര​ണ​യും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും മൂ​ലം പ​ഴ​യ പ്ര​താ​പ​ത്തോ​ടെ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്താ​ൻ ദി​ലീ​പി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ട​യ്ക്ക് ചി​ല ചി​ത്ര​ങ്ങ​ൾ ചെ​യ്ത​ത് ഒ​ഴി​ച്ചാ​ൽ ക​ഴി​ഞ്ഞ എട്ടര വ​ർ​ഷ​ത്തി​നി​ട​യി​ൽ പ​ല​പ്പോ​ഴും സി​നി​മാ​വേ​ദി​ക​ളി​ൽ​നി​ന്ന് അ​ക​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ദി​ലീ​പ്. ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ദി​ലീ​പി​നൊ​പ്പം നി​ന്ന കു​റെ താ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ദി​ലീ​പു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ നാ​ദി​ർ​ഷ​യും ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​മൊ​ക്കെ വി​മ​ർ​ശ​നം നേ​രി​ട്ടു.

തിരിച്ചെടുത്താൽ

വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തോ​ടെ ദി​ലീ​പി​നെ അ​മ്മ​യി​ൽ തി​രി​ച്ചെ​ടു​ക്കു​മോ​യെ​ന്ന ചോ​ദ്യ​മാ​ണ് ഏ​റ്റ​വും പ്ര​സ​ക്തം. ദി​ലീ​പി​നെ ഉ​ട​ൻ തി​രി​ച്ചെ​ടു​ക്കു​മെന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ക വ​രെ ചെ​യ്തി​രു​ന്ന ദി​ലീ​പ് സം​ഘ​ട​ന​ക​ളി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും തി​രി​കെ വ​രു​ന്പോ​ൾ ആ​ഹ്ലാ​ദി​ക്കു​ന്ന​വ​രെ​പ്പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ത​ന്‍റെ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ ദി​ലീ​പും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളും ഇ​റ​ങ്ങി​ത്തി​രി​ച്ചാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന ആ​കാം​ക്ഷ സി​നി​മ​വൃ​ത്ത​ങ്ങ​ളി​ൽ ശ​ക്ത​മാ​ണ്.
അ​തേ​സ​മ​യം, കേ​സ് തീ​ർ​ന്നി​ട്ടി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ കൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ദി​ലീ​പ് വി​ഷ​യ​ത്തി​ൽ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന​ത് അ​മ്മ​യ്ക്കും ത​ല​വേ​ദ​ന നി​റ​ഞ്ഞ വി​ഷ​യ​മാ​ണ്.
കു​റ്റ​വി​മു​ക്ത​നാ​യി പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ദി​ലീ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് മ​റ്റൊ​രു ച​ർ​ച്ചാ​വി​ഷ​യം. മ​ഞ്ജു​വാ​ര്യ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ ത​ന്നെ പ്ര​തി​യാ​ക്കാ​നും തകർക്കാനും ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു ദി​ലീ​പ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്. സി​നി​മ​യ്ക്കു​ള്ളി​ലു​ള്ള​വ​രും ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ദി​ലീ​പ് എ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്പോ​ൾ അ​തു പ​ല​ർ​ക്കും ആ​ശ​ങ്ക​യു​ടെ നി​മി​ഷ​ങ്ങ​ൾ​കൂ​ടി​യാ​ണ്. മ​ല​യാ​ള സി​നി​മ​യെ ഇ​ള​ക്കി​മ​റി​ച്ച ഒ​രു സി​നി​മാ​റ്റി​ക് സം​ഭ​വ​ത്തി​ന്‍റെ ശേ​ഷം ഭാ​ഗം ഒ​രു ത്രി​ല്ല​ർ മൂ​വി പോ​ലെ സം​ഭ​വ​ബ​ഹു​ല​മാ​കു​മോ​യെ​ന്നാ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്.

Kerala

ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷം : ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ അക്രമിച്ചു ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. ഇന്നലെ രാത്രി മുതല്‍ വാര്‍ത്തകള്‍ കാണുകയാണ്. ഇപ്പോഴും വിധി പ്രസ്താവം കേട്ടു. അദ്ദേഹം ഒരുപാട് നാളായി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടുവെന്നും ധര്‍മജന്‍ ദീപിക ഒാൺലൈനിനോടു പറഞ്ഞു.
ദിലീപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന നടനാണ് ധർമജൻ. ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനിന്ന നാളുകളില്‍ 2010ല്‍ ദിലീപ് ചിത്രമായ 'പാപ്പി അപ്പച്ചാ'യിലൂടെയായിരുന്നു സിനിമയിൽ ശ്രദ്ധേയമായൊരു വേഷം ധർമജനു ലഭിച്ചത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിനു ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിനു മുന്നിലെത്തിയ നടന്‍ ധര്‍മജന്‍ പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ നടന്‍ വികാര ഭരിതനാവുകയായിരുന്നു.
'എന്‍റെ ചേട്ടനാണ്.. സന്തോഷമുണ്ട്...എനിക്കൊന്നു കണ്ടാല്‍ മതി' ഇത്രയും പറഞ്ഞ് ധര്‍മജന്‍ അന്നു പൊട്ടിക്കരയുകയായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയെന്ന കാരണത്താൽ ധർമജനും പലപ്പോഴും വിമർശനം നേരിട്ടിരുന്നു. എന്നാൽ, അപ്പോഴെല്ലാം ദിലീപ് നിരപരാധിയാണെന്നു നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ധർമജൻ.

Kerala

നടി ആക്രമണം: തിങ്കളാഴ്ച വിധി; ദിലീപിനും നിർണായക ദിനം, എട്ടു കുറ്റങ്ങൾ

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്നു നടന്‍ ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു. തുടര്‍ന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്‌ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നല്‍കി. 2013ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.

രഹസ്യവിചാരണ

2018 മാര്‍ച്ച് എട്ടിനാണ് കേസിന്‍റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജിയെ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
261 സാക്ഷികളെ വിസ്തരിച്ച കേസില്‍ 28 പേര്‍ കൂറുമാറിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ ഏതാനും പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ചിലര്‍ മാപ്പുസാക്ഷിയായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Movies

ഞെട്ടിച്ച ചുംബന പരീക്ഷണം; നന്ദി ശബാന ആസ്മിയോട്!

ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​സ​മ്പ്ര​ദാ​യ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യും പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ മാ​റ്റി​മ​റി​ക്കു​ക​യും ചെ​യ്ത ന​ട​നാ​യ​തു​കൊ​ണ്ടാ​ണ് 'ഹീ-​മാ​ന്‍ ഓ​ഫ് ബോ​ളി​വു​ഡ്' എ​ന്ന് ധ​ര്‍​മേ​ന്ദ്ര​യെ വി​ളി​ക്കു​ന്ന​ത്. ത​ന്‍റെ 87-ാം വ​യ​സി​ല്‍ ശ​ബാ​ന ആ​സ്മി​യെ ചും​ബി​ച്ചു​കൊ​ണ്ട് ധ​ര്‍​മേ​ന്ദ്ര വെ​ള്ളി​ത്തി​ര​യി​ല്‍ മ​റ്റൊ​രു ഞെ​ട്ടി​ക്ക​ലും ന​ട​ത്തി. ആ ​ചും​ബ​ന​രം​ഗം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. ക​ര​ണ്‍ ജോ​ഹ​ര്‍ ചി​ത്ര​ത്തി​ലെ മാ​സ്മ​രി​ക അ​നു​ഭ​വം കൂ​ടി​യാ​യി​രു​ന്നു ആ ​രം​ഗം.

1960-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'ദി​ല്‍ ഭി ​തേ​ര ഹം ​ഭി തേ​രെ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഇ​തി​ഹാ​സ​ന​ട​ന്‍ വെ​ള്ളി​ത്തി​ര​യി​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ എ​ന്നും മു​ന്നി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ വ്യ​ത്യ​സ്ത​വും പ​ര​മ്പ​രാ​ഗ​ത​ശൈ​ലി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​തു​മാ​യി​രു​ന്നു എ​ന്നു കാ​ണാ​ന്‍ ക​ഴി​യും. സം​വി​ധാ​യ​ക​രും നി​ര്‍​മാ​താ​ക്ക​ളും എ​തി​ര​ഭി​പ്രാ​യം ഉ​ന്ന​യി​ക്കു​മ്പോ​ഴും ആ ​താ​ര​മൂ​ല്യ​ത്തി​നു മു​ന്നി​ല്‍ നി​ഷ്പ്ര​ഭ​മാ​കു​ക​യാ​യി​രു​ന്നു.

2003ല്‍ ​ആ​യി​രു​ന്നു എ​ല്ലാ​വ​രും ഞെ​ട്ടി​യ വെ​ള്ളി​ത്തി​ര​യി​ലെ ആ ​രം​ഗം. 'റോ​ക്കി ഔ​ര്‍ റാ​ണി കീ ​പ്രേം ക​ഹാ​നി'​യി​ല്‍ 87 വ​യ​സു​കാ​ര​നാ​യ ധ​ര്‍​മേ​ന്ദ്ര 73 വ​യ​സു​കാ​രി​യാ​യ ന​ടി ഷ​ബാ​ന ആ​സ്മി​യെ ചും​ബി​ച്ചു​കൊ​ണ്ട് പ്രാ​യം എ​ന്ന സ​ങ്ക​ല്പ​ങ്ങ​ളെ ത​ക​ര്‍​ത്തെ​റി​ഞ്ഞു. ക​ര​ണ്‍ ജോ​ഹ​ര്‍ ആ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍. ര​ണ്‍​വീ​ര്‍ സിം​ഗ്, ആ​ലി​യ ഭ​ട്ട്, ആ​ഞ്ജ​ലി ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു മ​റ്റു താ​ര​ങ്ങ​ള്‍.

ചി​ത്ര​ത്തി​ലെ ചും​ബ​ന​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍ ധ​ര്‍​മേ​ന്ദ്ര​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു: 'ഇ​ത്, എ​നി​ക്ക് വ​ള​രെ എ​ളു​പ്പ​മാ​ണ്. ഷ​ബാ​ന​യും ഞാ​നും പ്രേ​ക്ഷ​ക​രെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ​താ​യി കേ​ട്ടു. അ​തേ​സ​മ​യം, ഷ​ബാ​ന പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി. എ​ന്നാ​ല്‍, ആ​ളു​ക​ള്‍ ഇ​തു പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നു ഞാ​ന്‍ ക​രു​തു​ന്നു. ഞാ​ന്‍ അ​വ​സാ​ന​മാ​യി ഒ​രു ചും​ബ​ന​രം​ഗം ചെ​യ്ത​ത് ന​ഫീ​സ അ​ലി​ക്കൊ​പ്പം ആ​യി​രു​ന്നു, അ​ക്കാ​ല​ത്ത് ആ​ളു​ക​ള്‍ അ​തി​നെ സ്വീ​ക​രി​ച്ചി​രു​ന്നു.'

"പ്ര​ണ​യ​ത്തി​നു പ്രാ​യ​പ​രി​ധി​യി​ല്ല. ക​ര​ണ്‍ ജോ​ഹ​ര്‍ ഞ​ങ്ങ​ളോ​ടു രം​ഗം വി​വ​രി​ച്ച​പ്പോ​ള്‍, ഞാ​ന്‍ ആ​വേ​ശ​ഭ​രി​ത​നാ​യി​ല്ല. ഞ​ങ്ങ​ള്‍ അ​ത് സി​നി​മ​യ്ക്ക് ആ​വ​ശ്യ​മാ​ണെ​ന്നു ക​രു​തി. ഞാ​ന്‍ അ​തു ചെ​യ്യു​മെ​ന്നു പ​റ​ഞ്ഞു. പ്രാ​യം ഒ​രു സം​ഖ്യ മാ​ത്ര​മാ​ണ്, പ്രാ​യം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ര​ണ്ട് ആ​ളു​ക​ള്‍ പ​ര​സ്പ​രം ചും​ബി​ക്കു​ന്ന​തി​ലൂ​ടെ അ​വ​രു​ടെ സ്‌​നേ​ഹ​മാ​ണു വെ​ളി​പ്പെ​ടു​ന്ന​ത്. ഷ​ബാ​ന​യും ഞാ​നും അ​തു ചെ​യ്യു​മ്പോ​ള്‍ ഒ​രു​ത​ര​ത്തി​ലു​മു​ള്ള അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ടി​ല്ല...' ധ​ര്‍​മേ​ന്ദ്ര കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, പ​വ​ന്‍ ഹാ​ന്‍​സ് ശ്മ​ശാ​ന​ത്തി​ല്‍ ഐ​തി​ഹാ​സി​ക ന​ട​നു ഷ​ബാ​ന ആ​സ്മി ത​ന്‍റെ പ്രി​യ ന​ട​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് ഷ​ബാ​ന ത​ന്‍റെ പ്രി​യ സു​ഹൃ​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച​ത്. അ​മി​താ​ഭ് ബ​ച്ച​ന്‍റെ ചെ​റു​മ​ക​ന്‍ അ​ഗ​സ്ത്യ ന​ന്ദ​യോ​ടൊ​പ്പ​മു​ള്ള ഇ​ക്കി​സ് ആ​ണ് ധ​ര്‍​മേ​ന്ദ്ര​യു​ടെ അ​വ​സാ​ന ചി​ത്രം.

Movies

യുഎസിലും കാനഡയിലും മണികിലുക്കി ബാഹുബലി

അമേരിക്കയിലും കാനഡയിലും റിക്കാര്‍ഡ് കളക്‌ഷന്‍ നേടി ബാഹുബലി ദി എപ്പിക്. സൂപ്പര്‍താരം പ്രഭാസ്, റാണ ദഗുബതി, അനുഷ്ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഈ മാഗ്നം ഓപസ് വലിയ ആവേശമാണു പ്രേക്ഷകരില്‍ സൃഷ്ടിച്ചത്. ബോക്സ് ഓഫീസിലെ റിക്കാര്‍ഡ് നേട്ടം, 'ബാഹുബലി' നിത്യഹരിതമാണെന്നും പ്രേക്ഷകര്‍ ഇപ്പോഴും ബിഗ് സ്ക്രീനില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നതിന്‍റെ തെളിവായിരുന്നു ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ന്നുള്ള പുതിയ റിലീസ്.

ബാഹുബലി, ബാഹുബലി 2 എന്നീ രണ്ട് സിനിമകള്‍ സംയോജിപ്പിച്ച് ഒറ്റ സിനിമയാക്കി മാറ്റിയ മാഗ്നം ഓപസ് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ, സവിശേഷമായ പുനര്‍-റിലീസ് രീതിയായിരുന്നു. കൂടാതെ, ഇതുവരെ കാണാത്ത സീനുകളും ഉള്‍പ്പെടുത്തി. മികച്ച ദൃശ്യവിരുന്നു നല്‍കുന്നതില്‍ ബാഹുബലി ചിത്രങ്ങള്‍ പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതിന്‍റെ തെളിവുകൂടിയായിരുന്നു രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുള്ള പുതിയ റിലീസിനു ലഭിച്ച സ്വീകരണം.

വെങ്കി ബോക്സ് ഓഫീസിന്‍റെ കണക്കനുസരിച്ച്, ബാഹുബലി-ദി എപ്പിക് വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 8.26 കോടി രൂപ നേടി. മേഖലയില്‍ ഇന്ത്യന്‍ റീ-റിലീസ് ചിത്രത്തിനു ലഭിക്കുന്ന എക്കാലത്തെയും റിക്കാര്‍ഡ് കളക്‌ഷനാണിത്. അമേരിക്കയില്‍നിന്നാണ് കൂടുതല്‍ കളക്‌ഷന്‍ നേടിയത്.

ഇന്ത്യയിൽ

ഇന്ത്യയില്‍ ബാഹുബലി ദി എപ്പിക് ബോക്സ് ഓഫീസ് കുതിപ്പ് ഏതാണ്ട് അവസാനിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, 20 ദിവസത്തിനുള്ളില്‍ 33.48 കോടിയിലേറെ രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ജിഎസ്ടി കണക്കുകള്‍ പ്രകാരം, മൊത്തം കളക്‌ഷന്‍ 39.5 കോടി രൂപ. (നേരിയ വ്യത്യാസങ്ങള്‍ വരാം).

Movies

വിവാദങ്ങളുടെ കൊടുമുടിയില്‍ വേടനു പുരസ്‌കാരം

തിരുവനന്തപുരം: വിവാദങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കവേ റാപ്പര്‍ വേടനെത്തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയത് പലരെയും അമ്പരപ്പിച്ചു. മഹാരഥന്‍മാരും അധ്യാപകരും കവികളുമൊക്കെ വിരാജിച്ചിരുന്ന സിംഹാസനത്തിലേക്കാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി റാപ്പര്‍ വേടനെയും കൈപിടിച്ചു ഇരുത്തിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് പത്തു പുരസ്‌കാരങ്ങള്‍ നേടിയതില്‍ പ്രധാനപ്പെട്ടത് ഗാനരചനയ്ക്കു വേടനു ലഭിച്ച പുരസ്‌കാരമാണ്. അപ്രതീക്ഷിതമായാണ് വേടനെ തേടി പുരസ്‌കാരം എത്തിയത്.

വിയര്‍പ്പു തുന്നിയ കുപ്പായം എന്ന ഗാനത്തിലെ വരികള്‍ക്കാണ് വേടനെ മികച്ച ഗാനരചയിതാവായി അവാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്തത്. പീഡനക്കേസുകളില്‍ അടക്കം കുരുങ്ങി കരിയര്‍തന്നെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന വേളയിലാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടനെത്തേടി സംസ്ഥാന അവാര്‍ഡ് എത്തിയിരിക്കുന്നത്. ലൈംഗികാരോപണക്കേസുകളില്‍ കുടുങ്ങിയ ഈ തൃശൂര്‍ സ്വദേശി വിദേശത്തേക്കു പോകാന്‍ കോടതി നല്‍കിയ ഹര്‍ജിയിലും ഇന്ന് അനുകൂല തീരുമാനം കിട്ടിയിരുന്നു.

പ്രണയവും കാത്തിരിപ്പും വിരഹവുമൊക്കെയാണ് വിയര്‍പ്പു തുന്നിയ കുപ്പായത്തിന്റെ ഇതിവൃത്തം. സാധാരണക്കാരന്റെ ജീവിതത്തെ സ്പര്‍ശിച്ചു നില്‍ക്കുന്ന കാര്യങ്ങളാണ് ഗാനത്തില്‍ പറയുന്നത്. 2020ലാണ് വേടന്‍ സംഗീതരംഗത്തേക്കു ചുവടുവയ്ക്കുന്നത്. വോയ്‌സ് ഓഫ് ദി വോയ്‌സ് ലെസ് എന്ന സംഗീത ആല്‍ബവുമായി തുടക്കം. ജാതി മൂലം പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിഹ്വലതകളായിരുന്നു പ്രമേയം. ഇതു 1.8 കോടിയിലേറെ കാഴ്ചക്കാരെ യു ട്യൂബില്‍ നേടി. ഇതോടെ വേടന്‍ ശ്രദ്ധിക്കപ്പെട്ടു.

2021ല്‍ നായാട്ട് എന്ന ചിത്രത്തിലെ നരബലി എന്ന ട്രാക്കിലൂടെ ചലച്ചിത്ര രംഗത്തും എത്തി. എന്നാല്‍, പിന്നീട് നിരവധി വിവാദങ്ങള്‍ ഈ യുവാവിനെ ചുറ്റിപ്പറ്റി ഉയര്‍ന്നു. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ ലൈംഗിക ആരോപണവുമായി രംഗത്തുവന്നു. ചിലതൊക്കെ കേസുകളായി മാറി. ബുക്ക് ചെയ്തിരുന്ന പരിപാടികള്‍ പലതും കാന്‍സല്‍ ചെയ്യേണ്ടിവന്നു.

Latest News

Corehub Up